Skip Navigation

DVD Ilustrado Multilíngue

The Biology of Prenatal Development




ഗര്ഭാവസ്ഥയുടെ വികാസത്തിന്റെ ജൈവശാസ്ത്രം

.മലയാളം [Malayalam]


 

Baixar Versão em PDF  O Que é PDF?
 

Capítulo 40   3 a 4 Meses (12 a 16 Semanas): Papilas Gustativas, Movimento de Mandíbula, Reflexo de Sucção, Percepção dos Primeiros Movimentos do Feto

11 ആഴ്ചയ്ക്കും 12 ആഴ്ചയ്ക്കുമിടയ്ക്ക് ഗര്ഭപിണ്ഡത്തിന്റെ ഭാരം ഏകദേശം 60 % വര്ദ്ധിക്കും.

പന്ത്രണ്ട് ആഴ്ച ഗര്ഭകാലയളവിന്റെ ആദ്യ മൂന്നിലൊന്നു കാലയളവിന്റെ അല്ലെങ്കില് ട്രിമെസ്റ്ററിന്റെ അവസാനം കുറിക്കുന്നു.

വായ്ക്കകത്ത് ഇപ്പോള് തനതായ രസമുകുളങ്ങള് നിറയുന്നു.
ജനന സമയത്ത് രസമുകുളങ്ങള് നാക്കിലും വായുടെ മേല് ഭാഗത്തും മാത്രമായിരിക്കും കാണപ്പെടുക.

കുടല് ചലനങ്ങള് 12 ആഴ്ചയോളം നേരത്തെതന്നെ ആരംഭിക്കുകയും ഏകദേശം 6 ആഴ്ചയോളം തുടരുകയും ചെയ്യും.

ഗര്ഭപിണ്ഡത്തില് നിന്നും പുതുതായി രൂപം കൊണ്ട കുടലില് നിന്നും ആദ്യമായി പുറന്തള്ളപ്പെടുന്ന വസ്തുവിനെ മെക്കോനിയം എന്നു വിളിക്കുന്നു. ഇതില് ദഹന എന്സൈമുകളും പോഷകങ്ങളും, ദഹനവ്യവസ്ഥയില് നിന്നും പുറന്തള്ളപ്പെടുന്ന മൃതകോശങ്ങളും ഉള് പ്പെടുന്നു.

12 ആഴ്ചയോടെ ശരീരത്തിന്റെ ഉപരിമണ്ഡലത്തിലുള്ളഅവയവങ്ങള് ശരീരവലുപ്പത്തിനാപേക്ഷികമായ അന്തിമ അനുപാതം ഏകദേശം കൈവരിക്കുന്നു. അധോമണ്ഡലത്തിലുള്ള അവയവങ്ങള് അവയുടെ അന്തിമ അനുപാതം കൈവരിക്കാന് കൂടുതല് സമയമെടുക്കുന്ന

ശിരസ്സിന്റെ പിന്ഭാഗവും, ഉപരിഭാഗവും ഒഴികെയുള്ള ഗര്ഭപിണ്ഡശരീരം ഇപ്പോള് ലഘുസ്പര്ശങ്ങളോടു പ്രതികരിക്കുന്നു.

ലിംഗാതിഷ്ഠിതമായ വികാസവ്യത്യാസങ്ങള് ആദ്യമായി പ്രത്യക്ഷപ്പെടാന് ആരംഭിക്കുന്നു. ഉദാഹരണമായി സ്ത്രീ ഗര്ഭപിണ്ഡം പുരുഷഗര്ഭപിണ്ഡങ്ങളെ അപേക്ഷിച്ച് കൂടുതലായി താടിയെല്ലുകള് ചലിപ്പിക്കുന്നതായി കണ്ടു വരുന്നു.

നേരത്തെ ദൃശ്യമായ പിന് വാങ്ങല് പ്രതികരണത്തിനു വിപരീതമായി വായ്ക്കു സമീപമുള്ള ഒരു പ്രചോദനം ഇപ്പോള് പ്രചോദന ദിശയിലേക്കു തിരിയുന്നതിനും വാ ഒന്നു തുറക്കുന്നതിനും കാരണമാകും. ഈ പ്രതികരണം "റൂട്ടിങ്ങ് റിഫ്ളക്സ്" എന്നറിയപ്പെടുകയും, ഇത് ജനനത്തിനു ശേഷവും മുലയൂട്ടല് സമയത്ത്, നവജാതശിശുവിനു അവന്റെ അല്ലെങ്കില് അവളുടെ മാതാവിന്റെ മുലക്കണ്ണ് കണ്ടെത്താന് സഹായിക്കുന്ന വിധം തുടരുകയും ചെയ്യുന്നു.

മുഖം തുടര്ന്നും പക്വതയാര്ജ്ജിക്കുകയും, കവിളുകളില് കൊഴുപ്പുകളുടെ നിക്ഷേപം നിറയാനാരംഭിക്കുകയും പല്ലിന്റെ വളര്ച്ച ആരംഭിക്കുകയുംചെയ്യുന്നു.

15 ആഴ്ചയാകുന്നതോടെ അസ്ഥിമജ്ജയില് രക്തത്തിനു രൂപം നല്കുന്ന കാണ്ഡകോശങ്ങള് എത്തിച്ചേരുകയും പെരുകുകയും ചെയ്യുന്നു. മിക്കവാറും രക്തകോശ നിര്മാണം ഇവിടെയാണു് സംഭവിക്കുന്നത്.

6 ആഴ്ച പ്രായമുള്ള ഭ്രൂണത്തില് തന്നെ ചലനം ആരംഭിക്കുന്നുവെങ്കിലും ഗര്ഭിണിയായ സ്ത്രീ ആദ്യമായി ഗര്ഭപിണ്ഡത്തിന്റെ ചലനം തിരിച്ചറിയുന്നത് 14 ആഴ്ചയ്ക്കും 18 ആഴ്ചയ്ക്കും ഇടയ്ക്കാണു്. പരന്പരാഗതമായി ഈ സംഭവം ഗര്ഭസ്ഥശിശുവിന്റെ ചലനത്തിന്റെ തുടക്കം എന്നറിയപ്പെടുന്നു.