Skip Navigation

DVD Ilustrado Multilíngue

The Biology of Prenatal Development


6 - 8 Semanas


ഗര്ഭാവസ്ഥയുടെ വികാസത്തിന്റെ ജൈവശാസ്ത്രം

.മലയാളം [Malayalam]


 

Baixar Versão em PDF  O Que é PDF?
 

Desenvolvimento Embrionário: 6 a 8 Semanas

Capítulo 20   6 Semanas: Movimento e Sensação

6 ആഴ്ചയാകുന്പോഴേക്കുംസെറിബ്രല് അര്ദ്ധഗോളങ്ങള്മസ്കിഷത്തിലെ മറ്റു വിഭാഗങ്ങളെ അപേക്ഷിച്ച് ആനുപാതികമല്ലാത്ത വേഗതയില് വളരാനാരംഭിക്കും.

ഭ്രൂണം അചോദനാനുകരണവും, അനൈശ്ചികവുമായ ചലനങ്ങള് ആരംഭിക്കും. ഇത്തരം ചലനങ്ങള് നാഡികളുടെയും പേശികളുടെയും സ്വാഭാവിക വികാസം നേടിയെടുക്കുന്നതിനു ആവശ്യമാണു്

ഉദരഭാഗത്തുള്ള ഒരു സ്പര്ശം ഭ്രൂണത്തെ അതിന്റെ തല അനൈശ്ചികമായി പിറകോട്ടു വലിക്കാന് പ്രേരിപ്പിക്കുന്നു.

Capítulo 21   A Orelha Externa e a Formação de Célula Sanguínea

ബാഹ്യ കര്ണ്ണം രൂപപ്പെടാന് ആരംഭിക്കുന്നു.

6 ആഴ്ചയാകുന്പോഴേക്കും, ലസിക അല്ലെങ്കില് ലിംഫോസൈറ്റ്സ്നിലവില് സ്ഥിതി ചെയ്യുന്നകരളില്, രക്തകോശങ്ങളുടെ നിര്മാണം ആരംഭിക്കുന്നു. ഇത്തരം ശ്വേതരക്തകോശങ്ങള് പ്രതിരോധവ്യവസ്ഥയുടെ വികാസത്തിലെ ഒരു സുപ്രധാന ഭാഗമാണു്.

Capítulo 22   O Diafragma e os Intestinos

6 ആഴ്ചയാകുന്പോഴേക്കും, ശ്വസനത്തിനുപയോഗിക്കുന്ന പ്രാഥമികപേശിയായ ഡയഫ്രം രൂപപ്പെടുന്നു.

കുടലിന്റെ ഒരു ഭാഗം ഇപ്പോള് താല്ക്കാലികമായി, പൊക്കിള് കൊടിയിലേക്ക് തള്ളി നില്ക്ക്കുന്നു. ഫിസിയോളജിക് ഹെര്നിയേഷന് എന്നറിയപ്പെടുന്ന ഈ സ്വാഭാവിക പ്രക്രിയ ഉദരത്തില് മറ്റു വികസ്വര അവയവങ്ങള്ക്കും സ്ഥലം നേടിക്കൊടുക്കുന്നു.

Capítulo 23   Placas da Mão e Ondas Cerebrais

6 ആഴ്ചയില് കൈ പ്ളേറ്റുകള്ക്ക് സൂക്ഷ്മമായ ഒരു പരപ്പ് കൈവരുന്നു.

6 ആഴ്ചയും 2 ദിവസവും പോലെയുള്ള പ്രാരംഭഘട്ടത്തില് തന്നെ മസ്കിഷതരംഗങ്ങള് രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്.

Capítulo 24   Formação do Mamilo

അതിന്റെ സ്വാഭാവിക സ്ഥാനമായ നെഞ്ചിന്റെമുന് വശത്തേക്കു നീങ്ങുന്നതിനു തൊട്ടുമുന്പായി ശരീരത്തിന്റെ വശങ്ങളില് മുലക്കണ്ണുകള്പ്രത്യക്ഷപ്പെടുന്നു.

Capítulo 25   Desenvolvimento dos Membros

6 1/2 ആഴ്ചയാകുന്പോഴേക്കും പുരികങ്ങള് തെളിയുകയും, വിരലുകള് വേറിട്ടുവരാന് തുടങ്ങുകയും, കരചലനങ്ങള് ദൃശ്യമാകുകയും ചെയ്യും.

ഓസ്സിഫിക്കേഷന് എന്നറിയപ്പെടുന്ന അസ്ഥികളുടെ രൂപീകരണം ക്ളാവിക്കിള് അഥവാ തോളെല്ലിനകത്തും മുകളിലും താഴെയുമുള്ള താടിയെല്ലുകളില് നിന്നും , ആരംഭിക്കുന്നു.

Capítulo 26   7 Semanas: Soluços e Resposta a Susto

7 ആഴ്ചയോടടുപ്പിച്ച് ഇക്കിള് അഥവാ ഏക്കിട്ടം നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്.

പെട്ടന്നുള്ള പ്രതികരണത്തോടെ കാലുകളുടെ ചലനവും ഇപ്പോള് കാണപ്പെടുന്നു.

Capítulo 27   O Coração Desenvolvido

4 അറകളുള്ള ഹൃദയം ഇപ്പോള് വലിയ ഒരളവു വരെ പൂര്ത്തിയായിക്കഴിഞ്ഞു. ഇപ്പോള് ഹൃദയം ഒരു മിനിട്ടില് ശരാശരി 167 തവണ മിടിക്കുന്നു.

7 ½ ആഴ്ചകളില് രേഖപ്പെടുത്തിയിരിക്കുന്ന ഹൃദയത്തിന്റെ ഇലക്ക്ട്രിക്കല് പ്രവര്ത്തനങ്ങള് പ്രായപൂര്ത്തിയായവരുടെതിനു തുല്യമായ തരംഗ ദൈര്ഘ്യസമാനത പുലര്ത്തുന്നു.

Capítulo 28   Ovários e Olhos

സ്ത്രീകളില് അണ്ഡാശങ്ങള് 7 ആഴ്ചയാകുന്പോള് തിരിച്ചറിയാന് സാധിക്കും

7 ½ ആഴ്ചയാകുന്പോഴേക്കും കണ്ണുകളുടെ വര്ണ്ണഛാവിയുള്ള റെറ്റിന അനായാസമായി ദൃശ്യമാകുകയും കണ്പോളകള് ദ്രുതഗതിയില് വളരാനാരംഭിക്കുകയും ചെയ്യും.

Capítulo 29   Dedos das Mãos e dos Pés

കൈവിരലുകള് വേര്പെട്ടുകഴിയുകയും കാല് വിരലുകള് അടിഭാഗത്തുമാത്രം തമ്മില് ചേര്ന്നിരിക്കുകയും ചെയ്യും.

ഇപ്പോള് കൈകള്ക്കും അതു പോലെ തന്നെ കാലുകള് ക്കും, പരസ്പരം തൊടാന് കഴിയും.

കാല് മുട്ടുകളും ഇപ്പോള് പ്രത്യക്ഷമാണു്.
6 - 8 Semanas