Skip Navigation

DVD Ilustrado Multilíngue

The Biology of Prenatal Development




ഗര്ഭാവസ്ഥയുടെ വികാസത്തിന്റെ ജൈവശാസ്ത്രം

.മലയാളം [Malayalam]


 

Baixar Versão em PDF  O Que é PDF?
 

Um Embrião de 8 Semanas

Capítulo 30   8 Semanas: Desenvolvimento do Cérebro

8 ആഴ്ച പിന്നിടുന്പോളഴേക്കും മസ്കിഷം വളരെയധികം വികസിക്കുകയും, അത് ഭ്രൂണശരീരത്തിന്റെ ആകെ തൂക്കത്തിന്റെ ഏകദേശം പകുതിയോളമായിരിക്കുകയും ചെയ്യും.

വളര്ച്ച അസാധാരണമായ വേഗതയില് തുടര്ന്നു കൊണ്ടിരിക്കുന്നു.

Capítulo 31   Característica de Destro e Canhoto

8 ആഴ്ചയാകുന്പോഴേക്കും 75 % ഭ്രൂണങ്ങളും വലംകൈ യ്യന് അല്ലെങ്കില് വലതു കൈവാക്ക് കാണിക്കാറുണ്ട്. അവശേഷിക്കുന്നവര് ഇടതു കൈവാക്കോ അല്ലെങ്കില് മുന്ഗണനകളില്ലായ്മ ഉള്ളവരായി തുല്യമായി വിഭജിക്കപ്പെട്ടിരിക്കും ഇതാണു് ഇടം കൈവാക്കിന്റെ അല്ലെങ്കില് വലം കൈവാക്കിന്റെ ഏറ്റവും പ്രാരംഭ ദൃഷ്ടാന്തം.

Capítulo 32   Virar

പീഡിയാട്രിക്ക് പാഠപുസ്തകങ്ങള് "കമഴ്ന്നു വീഴുന്നതിനുള്ള കഴിവ്" ജനനത്തിനു ശേഷം 10 മുതല് 20 വരെ ആഴ്ചകളില് കാണപ്പെടുന്നതായി വിവരിക്കുന്നു. എന്നിരുന്നലും ഈ ഗണനീയമായ കഴിവ് വളരെ മുന്പു തന്നെ ദ്രാവകം നിറഞ്ഞ അംമ്നിയോട്ടിക്ക് സഞ്ചിയിലെ ലഘു ഗുരുത്വമുള്ള പരിതസ്ഥിതിയില് പ്രദര്ശിപ്പിക്കപ്പെട്ടുകഴിഞ്ഞതാണു്. ഗര്ഭപാത്രത്തിനു വെളിയിലുളള ഉയര്ന്ന ഗുരുത്വാകര്ഷണശക്തിയെ മറികടക്കാനും മാത്രമുള്ള ശക്തിയില്ലാത്തതു ഒന്നു മാത്രമാണു്, നവജാത ശിശുവിനെ കമിഴ്ന്നു വീഴുന്നതില് നിന്നും തടയുന്നത്.

ഈ സമയത്ത് ഭ്രൂണം കൂടുതലായി ശാരീരികമായി പ്രവര്ത്തനനിരതമാകുന്നു.

ചലനങ്ങള് മന്ദഗതിയിലുള്ളതോ, വേഗതയിലുള്ളതോ, ഒന്നു മാത്രമോ, തുടരെയുള്ളതോ, സ്വമേധയാ ഉള്ളതോ, അനൈശ്ചികമോ ആകാം.

തല തിരിക്കുന്നതും, കഴുത്തു നീട്ടുന്നതും, കൈയും മുഖവുമായുള്ള സന്പര്ക്കവും, സധാരണയായി കൂടുതലായി സംഭവിക്കാറുണ്ട്.

ഭ്രൂണത്തെ സ്പര്ശിക്കുന്നത്, ചരിയുന്നതും താടിയെല്ലുകളുടെ ചലനങ്ങള്ക്കും കൈകൊണ്ടു പിടിക്കാന് ശ്രമിക്കുന്നതു പോലെയുള്ള ചലനങ്ങളും, കാല്വിരലുകള് ചൂണ്ടുന്നതിനും കാരണമാകും.

Capítulo 33   Fusão da Pálpebra

7 മുതല് 8 വരെ ആഴ്ചകളില് താഴെയും മുകളിലുമുള്ള കണ്പോളകള് കണ്ണുകള്ക്കു മുകളില് അതിവേഗം വളരാനാരംഭിക്കുകയും, അവ ഭാഗികമായി കൂടിച്ചേര്ന്നതും ആയിരിക്കും.

Capítulo 34   Movimento de Respiração e Micção

ഗര്ഭപാത്രത്തില് വായു ലഭ്യമല്ലെങ്കില് കൂടി, ഭ്രൂണം 8 ആഴ്ച പ്രായമാകുന്പോഴേക്കും ഇടവിട്ടുളള ശ്വസന ചലനങ്ങള് പ്രദര്ശിപ്പിക്കും.

ഈ സമയത്ത് വൃക്കകള് മൂത്രം ഉത്പാദിപ്പിക്കാന് ആരംഭിക്കുകയും ഇത് അംമ്നിയോട്ടിക്ക് ദ്രവത്തിലേക്ക് പുറംതള്ളപ്പെടുകയും ചെയ്യും.

ആണ് ഭ്രൂണങ്ങളില് വികാസം പ്രാപിക്കുന്ന വൃക്ഷണങ്ങള് ടെസ്റ്റോസ്റ്റെറോണ് ഉത്പാദിപ്പിക്കാനും പുറംതള്ളാനും ആരംഭിക്കും.

Capítulo 35   8 a 9 Meses (32 a 36 Semanas): Formação dos Alvéolos, Segurar com Força, Preferências de Gosto

അവയവങ്ങളിലെ എല്ലുകളും, സന്ധികളും, പേശികളും, നാഡികളും, രക്തധമനികളും പ്രായപൂര്ത്തിയാവരുടെതിനോടു വളരെ സാദൃശ്യം പുലര്ത്തുന്നു.

8 ആഴ്ചയാകുന്പോഴേക്കും, ചര്മ്മം അഥവാ പുറംതൊലി നിരവധി പാളികളുള്ള ഒരു ദരമാവുകയും അതിന്റെ സുതാര്യത മിക്കവാറും നഷ്ടപ്പെടുകയും ചെയ്യും.

വായക്കു ചുറ്റും രോമങ്ങള് പ്രത്യക്ഷപ്പെടുന്നതോടെ കണ്പീലികള് വളരാന് ആരംഭിക്കും.

Capítulo 36   Resumo das Primeiras 8 Semanas

8 ആഴ്ച ഭ്രൂണകാലയവിന്റെ അവസാനം കുറിക്കുന്നു.

ഈ കാലയളവില് മനുഷ്യഭ്രൂണം ഒരു ഏകകോശത്തില് നിന്നും ഏകദേശം 1 കോടി കോശങ്ങളായി വളര്ന്ന് 4000 ത്തിലധികം വ്യതിരിക്തമായ ശാരീരികഘടനകള്ക്ക് രൂപം നല്കുന്നു.

ഭ്രൂണത്തില് ഇപ്പോള് പ്രായമായ മനുഷ്യരില് കാണപ്പെടുന്ന 90 % ഘടനകളും ഉണ്ടായിരിക്കും.