| |
Capítulo 1 Introdução
|
| |
| ഒരു ഏകകോശ മനുഷ്യ സിക്താണ്ഡം
100 ലക്ഷം കോടി കോശങ്ങളുള്ള
പൂര്ണ്ണവളര്ച്ചയെത്തിയ മനുഷ്യനായിത്തീരുന്ന
ഊര്ജ്ജസ്വലപ്രക്രിയ ഒരു പക്ഷെ
പ്രകൃതിയിലെ തന്നെ ഏറ്റവും
ഏറ്റവും ശ്രദ്ധേയമായ പ്രതിഭാസമായിരിക്കും
|
| പൂര്ണ്ണവളര്ച്ചയെത്തിയ മനുഷ്യശരീരം
നിര്വഹിക്കുന്ന പല സാധാരണ പ്രവര്ത്തനങ്ങളും
പലപ്പോഴും ജനനത്തിനു വളരെ
മുന്പു തന്നെ
ഗര്ഭാവസ്ഥയിലാണു് രൂപം കൊള്ളുന്നതെന്ന്
ഗവേഷകര് ഇപ്പോള് തിരിച്ചറിഞ്ഞിരിക്കുന്നു.
|
| ജനനത്തിനു മുന്പുള്ള
വികാസ കാലയളവ്
വളര്ന്നു വരുന്ന മനുഷ്യന്
നിരവധി ശാരീരിക
ഘടനകള് രൂപപ്പെടുത്തുകയും
ജനനത്തിനു ശേഷമുള്ള
അതിജീവനത്തിനാവശ്യമായ
കഴിവുകള് വളര്ത്തിയെടുക്കുകയും ചെയ്യുന്ന
കാലഘട്ടമായി ഇപ്പോള് കൂടുതലായി
മനസ്സിലാക്കപ്പെടുന്നു.
|
Capítulo 2 Terminologia
|
| മനുഷ്യരുടെ ഗര്ഭകാലം
സാധാരണയായി
ബീജസങ്കലത്തിനു് അല്ലെങ്കില്
ഗര്ഭധാരണത്തിനു ശേഷം കണക്കാക്കിയാല്
ജനനം വരെ ഏകദേശം 38 ആഴ്ചയോളം
നീണ്ടുനില്ക്കുന്നു.
|
| ബീജസങ്കലനത്തിനു ശേഷമുളള
ആദ്യത്തെ 8 ആഴ്ചയില്
വികാസം പ്രാപിക്കുന്ന മനുഷ്യശിശുവിനെ
"അകത്തു നിന്നും വികസിക്കുന്ന" എന്നര്ത്ഥമുള്ള
എംബ്രയോ (ഭ്രൂണം) എന്നു വിളിക്കുന്നു.
ഭ്രൂണാവസ്ഥയെന്നറിയപ്പെടുന്ന
ഈ കാലയളവില്
പ്രധാന ശാരീരിക സംവിധാനങ്ങളില്
മിക്കവാറും എല്ലാം തന്നെ രൂപം കൊള്ളുന്നു.
|
| 8 ആഴ്ച പൂര്ത്തിയായതിനു ശേഷം
ഗര്ഭകാലം പൂര്ത്തിയകുന്നതു വരെ
വളരുന്ന മനുഷ്യനെ "ജനിച്ചിട്ടില്ലാത്ത ശിശു"
എന്ന അര്ത്ഥം വരുന്ന
"ഫെറ്റസ് " (ഗര്ഭപിണ്ഡം) എന്നു വിളിക്കുന്നു.
ഗര്ഭപിണ്ഡകാലയളവ് എന്നറിയപ്പെടുന്ന
ഈ കാലയളവില് ശരീരം വലുതാകാന് തുടങ്ങുകയും,
ശരീരസംവിധാനങ്ങള് പ്രവര്ത്തനം
ആരംഭിക്കുകയും ചെയ്യുന്നു.
|
| ഈ പരിപാടിയില് പ്രദിപാദിച്ചിരിക്കുന്ന എല്ലാ
ഭ്രൂണാവസ്ഥയും ഗര്ഭപിണ്ഡകാലയളവും
ബീജസങ്കലനത്തിനു ശേഷമുള്ള കാലത്തെയാണു്
സൂചിപ്പിക്കുന്നത്
|