| |
O Período Fetal (8 semanas até o Nascimento)
Capítulo 37 9 Semanas: Engole, Suspira e se Estica
|
| |
| ഗര്ഭപിണ്ഡകാലയളവ് ജനനം
വരെ തുടരുന്നു.
|
| 9 ആഴ്ചയാകുന്പോള്
തള്ളവിരല് കുടിക്കാന് ആരംഭിക്കുകയും,
ഗര്ഭപിണ്ഡത്തിനു അംമ്നിയോട്ടിക്ക്
ദ്രവം സ്വാംശീകരിക്കാന് കഴിയും.
|
| ഗര്ഭപിണ്ഡത്തിനു ഒരു വസ്തു തിരിച്ചറിയാനും
തല മുന്നോട്ടും പിന്നോട്ടും ചലിപ്പിക്കാനും
താടിയെല്ലുകള് അടയ്ക്കാനും തുറക്കാനും,
നാക്കു ചലിപ്പിക്കാനും, ഞരങ്ങാനും, നിവരാനും കഴിയും.
മുഖത്തും, കൈവെള്ളയിലും,
കാല്വെളളയിലും ഉള്ള
നാഡീഗ്രാഹികള്ക്ക് ലഘുവായ
സ്പര്ശം തിരിച്ചറിയാന് കഴിയും.
" കാല്വെള്ളയിലെ ഒരു ലഘുസ്പര്ശത്തിനു
പ്രതികരണമായി"
ഗര്ഭപിണ്ഡം അരക്കെട്ടോ, മുട്ടോവളയക്കുകയോ
കാല്വിരലുകള് മടക്കുകയോ ചെയ്യും.
|
| ഇപ്പോള് കണ്പോളകള്
പൂര്ണ്ണമായും അടഞ്ഞിരിക്കും.
|
| ശ്വാസനാളദ്വാരത്തില് , വോക്കല് ലിഗാമെന്റ്സ്
പ്രത്യക്ഷപ്പെടുന്നത്,
തൂടര് ന്നുകൊണ്ടിരിക്കുന്ന ശബ്ദനാഡിയുടെ
വികാസം സൂചിപ്പിക്കുന്നു.
|
| സ്ത്രീ ഗര്ഭപിണ്ഡത്തില്
ഗര്ഭപാത്രം കാണപ്പെടുകയും
അണ്ഡാശയത്തിനകത്ത്
ഊഗോനിയ എന്നറിയപ്പെടുന്ന
അപക്വ പ്രത്യുല്പ്പാദനകോശങ്ങള്
പെരുകുകയും ചെയ്യും.
ബാഹ്യമായ ലൈംഗിക അവയവങ്ങള്
സ്ത്രീയോ പുരുഷനോ എന്നത്
വ്യക്തമാക്കാന് ആരംഭിക്കുകയും ചെയ്യും.
|
Capítulo 38 10 Semanas: Revira os olhos e Boceja, Unhas e Impressões Digitais
|
| |
| 9 ആഴ്ചയ്ക്കും 10 ആഴ്ചയ്ക്കും ഇടയ്ക്കുള്ള
അതിദ്രുത വളര്ച്ച
ശാരീരികഭാരം 75 % വര്ദ്ധിപ്പിക്കുന്നു.
|
| 10 ആഴ്ചയാകുന്പോഴേക്കും
കണ്പോളകളുടെപ്രചോദനം
കണ്ണുകള് താഴേക്കു തിരിയാന്
കാരണമാകും.
ഗര്ഭപിണ്ഡംപലപ്പോഴും ഞരങ്ങുകയും,
വാ തുറന്നടയ്ക്കുകുകയും ചെയ്യും.
|
| മിക്കവാറും ഗര്ഭപിണ്ഡങ്ങള്
വലതു കൈവിരല് കുടിക്കുന്നതായി കാണാറുണ്ട്.
പൊക്കിള് കൊടിക്കകത്തുള്ള
കുടല് ഭാഗങ്ങള്
ഉദരദരത്തിലേക്കു തിരികെ വരുന്നു.
|
| മിക്കവാറും എല്ലുകളുടെ ദൃഡീകരണവും
നടന്നുകൊണ്ടിരിക്കുന്നു.
|
| കൈവിരലുകളിലെയും കാല് വിരലുകളിലെയും
നഖങ്ങള് വികസിക്കാന് ആരംഭിക്കുന്നു.
|
| ബീജസങ്കലത്തിനു ശേഷം 10 ആഴ്ചകള്ക്കു
ശേഷം തനതു വിരലടയാളം രൂപപ്പെടുന്നു.
ഈ അടയാളങ്ങള്ജീവിതത്തിലുടനീളം
തിരിച്ചറിയലിനായി ഉപയോഗിക്കാം.
|
Capítulo 39 11 Semanas: Absorve Glicose e Água
|
| |
| 11 ആഴ്ചയാകുന്പോഴേക്കും
മൂക്കും ചുണ്ടുകളും പൂര്ണ്ണമായി
രൂപപ്പെട്ടിരിക്കും.
മറ്റേതു ശരീരഭാഗവും എന്നതു പോലെ
അവയുടെ രൂപവും മനുഷ്യജീവിതചക്രത്തിന്റെ
ഓരോ ഘട്ടത്തിലും വ്യത്യാസപ്പെടും.
|
| ഗര്ഭപിണ്ഡം അകത്താക്കുന്ന
ഗ്ളൂക്കോസും വെള്ളവും
കൂടല് സ്വാംശീകരിക്കാന് ആരംഭിക്കും.
|
| ബീജസങ്കലനസമയത്തു തന്നെ
ലിംഗനിര്ണയം നടക്കുമെങ്കിലും,
ഇപ്പോള് ബാഹ്യ ലൈംഗികാവയവങ്ങള്
സ്ത്രീയോ പുരുഷനോ എന്നു
വേര്തിരിച്ചു കാണിക്കും.
|