| |
Capítulo 40 3 a 4 Meses (12 a 16 Semanas): Papilas Gustativas, Movimento de Mandíbula, Reflexo de Sucção, Percepção dos Primeiros Movimentos do Feto
|
| |
| 11 ആഴ്ചയ്ക്കും 12 ആഴ്ചയ്ക്കുമിടയ്ക്ക്
ഗര്ഭപിണ്ഡത്തിന്റെ ഭാരം ഏകദേശം
60 % വര്‍ദ്ധിക്കും.
പന്ത്രണ്ട് ആഴ്ച ഗര്‍ഭകാലയളവിന്റെ
ആദ്യ മൂന്നിലൊന്നു കാലയളവിന്റെ
അല്ലെങ്കില്‍ ട്രിമെസ്റ്ററിന്റെ
അവസാനം കുറിക്കുന്നു.
|
| വായ്ക്കകത്ത് ഇപ്പോള്‍
തനതായ രസമുകുളങ്ങള്‍ നിറയുന്നു.
|
| ജനന സമയത്ത് രസമുകുളങ്ങള്‍
നാക്കിലും വായുടെ മേല്‍ ഭാഗത്തും
മാത്രമായിരിക്കും കാണപ്പെടുക.
|
| കുടല് ചലനങ്ങള്‍ 12 ആഴ്ചയോളം
നേരത്തെതന്നെ ആരംഭിക്കുകയും
ഏകദേശം 6 ആഴ്ചയോളം തുടരുകയും ചെയ്യും.
ഗര്ഭപിണ്ഡത്തില് നിന്നും പുതുതായി
രൂപം കൊണ്ട കുടലില്‍ നിന്നും
ആദ്യമായി പുറന്തള്ളപ്പെടുന്ന വസ്തുവിനെ
മെക്കോനിയം എന്നു വിളിക്കുന്നു.
ഇതില്‍ ദഹന എന്‍സൈമുകളും
പോഷകങ്ങളും,
ദഹനവ്യവസ്ഥയില്‍ നിന്നും പുറന്തള്ളപ്പെടുന്ന
മൃതകോശങ്ങളും ഉള് പ്പെടുന്നു.
|
| 12 ആഴ്ചയോടെ
ശരീരത്തിന്റെ ഉപരിമണ്ഡലത്തിലുള്ളഅവയവങ്ങള്
ശരീരവലുപ്പത്തിനാപേക്ഷികമായ
അന്തിമ അനുപാതം ഏകദേശം കൈവരിക്കുന്നു.
അധോമണ്ഡലത്തിലുള്ള അവയവങ്ങള്‍
അവയുടെ അന്തിമ അനുപാതം
കൈവരിക്കാന്‍ കൂടുതല്‍ സമയമെടുക്കുന്ന
|
| ശിരസ്സിന്റെ പിന്‍ഭാഗവും,
ഉപരിഭാഗവും ഒഴികെയുള്ള
ഗര്ഭപിണ്ഡശരീരം ഇപ്പോള്‍
ലഘുസ്പര്ശങ്ങളോടു പ്രതികരിക്കുന്നു.
|
| ലിംഗാതിഷ്ഠിതമായ വികാസവ്യത്യാസങ്ങള്
ആദ്യമായി പ്രത്യക്ഷപ്പെടാന്‍
ആരംഭിക്കുന്നു.
ഉദാഹരണമായി സ്ത്രീ ഗര്ഭപിണ്ഡം
പുരുഷഗര്ഭപിണ്ഡങ്ങളെ അപേക്ഷിച്ച്
കൂടുതലായി താടിയെല്ലുകള്‍
ചലിപ്പിക്കുന്നതായി കണ്ടു വരുന്നു.
|
| നേരത്തെ ദൃശ്യമായ പിന് വാങ്ങല്‍
പ്രതികരണത്തിനു വിപരീതമായി
വായ്ക്കു സമീപമുള്ള ഒരു പ്രചോദനം
ഇപ്പോള്‍
പ്രചോദന ദിശയിലേക്കു തിരിയുന്നതിനും
വാ ഒന്നു തുറക്കുന്നതിനും കാരണമാകും.
ഈ പ്രതികരണം "റൂട്ടിങ്ങ് റിഫ്ളക്സ്"
എന്നറിയപ്പെടുകയും,
ഇത് ജനനത്തിനു ശേഷവും
മുലയൂട്ടല്‍ സമയത്ത്, നവജാതശിശുവിനു
അവന്റെ അല്ലെങ്കില്‍ അവളുടെ
മാതാവിന്റെ മുലക്കണ്ണ് കണ്ടെത്താന്‍
സഹായിക്കുന്ന വിധം തുടരുകയും
ചെയ്യുന്നു.
|
| മുഖം തുടര്‍ന്നും പക്വതയാര്‍ജ്ജിക്കുകയും,
കവിളുകളില്‍ കൊഴുപ്പുകളുടെ നിക്ഷേപം
നിറയാനാരംഭിക്കുകയും
പല്ലിന്റെ വളര്‍ച്ച ആരംഭിക്കുകയുംചെയ്യുന്നു.
|
| 15 ആഴ്ചയാകുന്നതോടെ അസ്ഥിമജ്ജയില്‍
രക്തത്തിനു രൂപം നല്കുന്ന
കാണ്ഡകോശങ്ങള്‍ എത്തിച്ചേരുകയും
പെരുകുകയും ചെയ്യുന്നു.
മിക്കവാറും രക്തകോശ നിര്‍മാണം
ഇവിടെയാണു് സംഭവിക്കുന്നത്.
|
| 6 ആഴ്ച പ്രായമുള്ള ഭ്രൂണത്തില്‍
തന്നെ ചലനം ആരംഭിക്കുന്നുവെങ്കിലും
ഗര്‍ഭിണിയായ സ്ത്രീ ആദ്യമായി
ഗര്ഭപിണ്ഡത്തിന്റെ ചലനം
തിരിച്ചറിയുന്നത് 14 ആഴ്ചയ്ക്കും 18 ആഴ്ചയ്ക്കും
ഇടയ്ക്കാണു്.
പരന്പരാഗതമായി ഈ സംഭവം ഗര്‍ഭസ്ഥശിശുവിന്റെ
ചലനത്തിന്റെ തുടക്കം എന്നറിയപ്പെടുന്നു.
|