| |
Capítulo 41 4 a 5 Meses (16 a 20 Semanas): Resposta ao Estresse, Verniz Caseoso, Ritmos Circadianos
|
| |
| 16 ആഴ്ചകളാകുന്പോള്, ഗര്ഭപിണ്ഡത്തിന്റെ
ഉദരഭാഗത്ത് ഒരു സൂചി കടത്തുന്നത്,
ഒരു ഹോര്മോണിക
സ്ട്രെസ്സ് പ്രതികരണത്തെ
ഉദ്ദീപിപ്പിക്കുകയും
തത്ഫലമായി നൊറാഡ്രനാലിന്
അല്ലെങ്കില് നോറെപിനേഫ്രിന്
രക്തപ്രവാഹത്തിലേക്ക് പുറപ്പെടുവിക്കുകയും
ചെയ്യുന്നു.
നവജാതശിശുക്കളും, പ്രായപൂര്ത്തിയായവരും,
ഇത്തരം ഉപദ്രവകരമായ നടപടിക്രമങ്ങളോട്
സമാനമായ പ്രതികരണം കാണിക്കാറുണ്ട്.
|
| ശ്വസനവ്യവസ്ഥയില്
ശ്വസന നാളികളുടെ വികാസം
ഇപ്പോള് ഏകദേശം പൂര്ണ്ണമായിക്കഴിഞ്ഞു.
|
| വെര്നിക്സ് കാസിയോസ എന്ന
ഒരു വെളുത്ത സുരക്ഷാസംക്ഷിപ്തം
ഇപ്പോള് ഗര് ഭപിണ്ഡത്തെ പൊതിയുന്നു.
വെര്നിക്സ് ചര്മ്മത്തെ
അംമ്നിയോട്ടിക്ക് ദ്രവത്തിന്റെ
അസ്വാസ്ഥ്യജനകമായ ഫലങ്ങളില്
നിന്നും സംരക്ഷിക്കുന്നു.
|
| 19 ആഴ്ചയ്ക്കു ശേഷം ഗര്ഭപിണ്ഡത്തിന്റെ
ചലനങ്ങളും, ശ്വസനചലനങ്ങളും
ഹൃദയമിടിപ്പും ദൈനിക ചക്രത്തില് ആവുന്നു, ഇത്
സിര്ക്കാഡിയന് റിഥം
എന്നറിയപ്പെടുന്നു.
|
Capítulo 42 6 a 7 Meses (24 a 28 Semanas): Reflexo Cócleo-Palpebral e de Sobressalto; Pupilas Respondem à Luz; Olfato e Paladar
|
| |
| 20 ആഴ്ചയോടെ
കോക്ളിയ എന്നശ്രാവ്യഅവയവം,
പൂര്ണ്ണമായി വികസിച്ച
ഒരു ആന്തരിക കര്ണ്ണത്തിനകത്ത്,
പൂര്ണ്ണവളര്ച്ചയെത്തുന്നു.
ഇപ്പോള് മുതല്
ഗര്ഭസ്ഥപിണ്ഡം കൂടുതലായി കേട്ടുതുടങ്ങുന്ന
ശബ്ദങ്ങളോട് പ്രതികരിക്കും.
|
| തലയോട്ടിയില് മുടി വളരാനാരംഭിക്കുന്നു.
എല്ലാ ചര്മ്മപാളികളും,
രോമകൂപങ്ങളും ഗ്രന്ഥികളും അടക്കമുള്ള
ഘടനകളും നിലവില് വരുന്നു.
|
| ബീജസങ്കലത്തിനു ശേഷം,
21 മുതല് 22 ആഴ്ചകള്ക്കകം,
ശ്വാസകോശം ശ്വസിക്കുന്നതിനുള്ള
കുറച്ച് കഴിവാര്ജ്ജിക്കുന്നു.
ചില ഗര്ഭപിണ്ഡങ്ങള്ക്ക്,
ഗര്ഭപാത്രത്തിനു പുറത്തും
അതിജീവനം സാദ്ധ്യമാകുമെന്നതിനാല്
ഇത് ജീവനക്ഷമതയുടെകാലയളവായി
കണക്കാക്കപ്പെടുന്നു.
ചികിത്സാരംഗത്തെ നേട്ടങ്ങളുടെ
തുടര്ച്ചയായി
വളര്ച്ച പൂര്ത്തിയാക്കുന്നതിനു മുന്പ്,
പിറക്കുന്ന ശിശുക്കളുടെ
ജീവന് നിലനിര്ത്തുന്നത്
സാദ്ധ്യമാക്കുന്നു.
|