Skip Navigation

DVD Ilustrado Multilíngue

The Biology of Prenatal Development




ഗര്ഭാവസ്ഥയുടെ വികാസത്തിന്റെ ജൈവശാസ്ത്രം

.മലയാളം [Malayalam]


 

Baixar Versão em PDF  O Que é PDF?
 

Capítulo 1   Introdução

ഒരു ഏകകോശ മനുഷ്യ സിക്താണ്ഡം 100 ലക്ഷം കോടി കോശങ്ങളുള്ള പൂര്ണ്ണവളര്ച്ചയെത്തിയ മനുഷ്യനായിത്തീരുന്ന ഊര്ജ്ജസ്വലപ്രക്രിയ ഒരു പക്ഷെ പ്രകൃതിയിലെ തന്നെ ഏറ്റവും ഏറ്റവും ശ്രദ്ധേയമായ പ്രതിഭാസമായിരിക്കും

പൂര്ണ്ണവളര്ച്ചയെത്തിയ മനുഷ്യശരീരം നിര്വഹിക്കുന്ന പല സാധാരണ പ്രവര്ത്തനങ്ങളും പലപ്പോഴും ജനനത്തിനു വളരെ മുന്പു തന്നെ ഗര്ഭാവസ്ഥയിലാണു് രൂപം കൊള്ളുന്നതെന്ന് ഗവേഷകര് ഇപ്പോള് തിരിച്ചറിഞ്ഞിരിക്കുന്നു.

ജനനത്തിനു മുന്പുള്ള വികാസ കാലയളവ് വളര്ന്നു വരുന്ന മനുഷ്യന് നിരവധി ശാരീരിക ഘടനകള് രൂപപ്പെടുത്തുകയും ജനനത്തിനു ശേഷമുള്ള അതിജീവനത്തിനാവശ്യമായ കഴിവുകള് വളര്ത്തിയെടുക്കുകയും ചെയ്യുന്ന കാലഘട്ടമായി ഇപ്പോള് കൂടുതലായി മനസ്സിലാക്കപ്പെടുന്നു.

Capítulo 2   Terminologia

മനുഷ്യരുടെ ഗര്ഭകാലം സാധാരണയായി ബീജസങ്കലത്തിനു് അല്ലെങ്കില് ഗര്ഭധാരണത്തിനു ശേഷം കണക്കാക്കിയാല് ജനനം വരെ ഏകദേശം 38 ആഴ്ചയോളം നീണ്ടുനില്ക്കുന്നു.

ബീജസങ്കലനത്തിനു ശേഷമുളള ആദ്യത്തെ 8 ആഴ്ചയില് വികാസം പ്രാപിക്കുന്ന മനുഷ്യശിശുവിനെ "അകത്തു നിന്നും വികസിക്കുന്ന" എന്നര്ത്ഥമുള്ള എംബ്രയോ (ഭ്രൂണം) എന്നു വിളിക്കുന്നു. ഭ്രൂണാവസ്ഥയെന്നറിയപ്പെടുന്ന ഈ കാലയളവില് പ്രധാന ശാരീരിക സംവിധാനങ്ങളില് മിക്കവാറും എല്ലാം തന്നെ രൂപം കൊള്ളുന്നു.

8 ആഴ്ച പൂര്ത്തിയായതിനു ശേഷം ഗര്ഭകാലം പൂര്ത്തിയകുന്നതു വരെ വളരുന്ന മനുഷ്യനെ "ജനിച്ചിട്ടില്ലാത്ത ശിശു" എന്ന അര്ത്ഥം വരുന്ന "ഫെറ്റസ് " (ഗര്ഭപിണ്ഡം) എന്നു വിളിക്കുന്നു. ഗര്ഭപിണ്ഡകാലയളവ് എന്നറിയപ്പെടുന്ന ഈ കാലയളവില് ശരീരം വലുതാകാന് തുടങ്ങുകയും, ശരീരസംവിധാനങ്ങള് പ്രവര്ത്തനം ആരംഭിക്കുകയും ചെയ്യുന്നു.

ഈ പരിപാടിയില് പ്രദിപാദിച്ചിരിക്കുന്ന എല്ലാ ഭ്രൂണാവസ്ഥയും ഗര്ഭപിണ്ഡകാലയളവും ബീജസങ്കലനത്തിനു ശേഷമുള്ള കാലത്തെയാണു് സൂചിപ്പിക്കുന്നത്