| |
Desenvolvimento Embrionário: 4 a 6 Semanas
Capítulo 11 4 Semanas: Líquido Amniótico
|
| |
| 4 ആഴ്ചയാകുന്പോഴേക്കും,
ഭ്രൂണത്തെ പൊതിഞ്ഞു സ്ഥിതി ചെയ്യുന്ന
സൂതാര്യമായ അമ്നിയോണ് ഒരു
ദ്രാവകം നിറഞ്ഞ സഞ്ചിയായി മാറുന്നു.
അമ്നിയോട്ടിക് ദ്രാവകം എന്നറിയപ്പെടുന്ന
ഈ രോഗാണുനാശക ദ്രാവകം
ഭ്രൂണത്തിനു കേടു പാടു സംഭവിക്കുന്നതില്
നിന്നും സംരക്ഷണം നല്കുന്നു.
|
Capítulo 12 O Coração em Ação
|
| |
| ഹൃദയം സാധാരണഗതിയില്,
ഒരു മിനിട്ടില് 113 തവണ മിടിക്കുന്നു.
ഓരോ ഹൃദയമിടിപ്പിനുമൊപ്പം,
രക്തം അറകളില് പ്രവേശിക്കുന്നതിനും
പുറത്തു പോകുന്നതിനുമനുസരിച്ച്
ഹൃദയത്തിനു വരുന്ന വര്ണ്ണവ്യത്യാസം ശ്രദ്ധിക്കുക.
ഹൃദയം ജനനത്തിനു മുന്പ് ഏകദേശം
54 ദശലക്ഷം തവണയും,
ഒരു 80 വര്ഷ ജീവിതദൈര്ഘ്യത്തില്
ഏകദേശം 3.2 ശതകോടി തവണയും
മിടിക്കുന്നതായി കണക്കാക്കപ്പെടുന്നു.
|
Capítulo 13 O Crescimento do Cérebro
|
| |
| മുന്മസ്കിഷത്തിന്റെയും
മധ്യമസ്കിഷത്തിന്റെയും
പിന് മസ്കിഷത്തിന്റെയും രൂപഭാവത്തിലുള്ള
പ്രകടമായ വ്യത്യാസം ദ്രുതഗതിയിലുള്ള
മസ്കിഷ വളര്ച്ചയുടെ തെളിവാണു.
|
Capítulo 14 Brotos dos Membros
|
| |
| ശരീരത്തിന്റ ഊര്ദ്ധ അധോഭാഗങ്ങളിലെ
അവയവങ്ങളുടെ വളര്ച്ച
4 ആഴ്ച പൂര്ത്തിയാകുന്പോള് അവയവ
മുകുളങ്ങള് പ്രത്യക്ഷപ്പെടുന്നതോടെ ആരംഭിക്കുന്നു.
|
| ഒരു കോശത്തിന്റെ മാത്രം കനമുളളതിനാല്
ഈ ഘട്ടത്തില് ചര്മ്മം സുതാര്യമാണു്.
ചര്മ്മത്തിനു കനം കൂടുന്പോള്
അതിനു് ഈ സുതാര്യത നഷ്ടപ്പെടുകയും
അതായത് അടുത്ത ഒരു മാസം കൂടി മാത്രമേ
നമുക്ക് ആന്തരികഅവയവങ്ങള്
വികസിക്കുന്നത് നിരീക്ഷിക്കാന് സാധിക്കൂ.
|
Capítulo 15 5 Semanas: Hemisférios Cerebrais
|
| |
| 4 ആഴ്ചയ്ക്കും 5 ആഴ്ചയ്ക്കുമിടയ്ക്ക്
മസ്കിഷത്തിന്റെ ദ്രുതഗതിയിലുള്ള
വളര്ച്ച തുടരുകയും,
5 വ്യതിരിക്തഭാഗങ്ങളായി
വിഭജിക്കപ്പെടുകയും ചെയ്യുന്നു.
ഭ്രൂണത്തിന്റെ വലുപ്പത്തിന്റെ 1/3 ഭാഗവും
തല യാണു്.
കാലക്രമേണ മസ്കിഷത്തിലെ ഏറ്റവും വലിയ
ഭാഗമായിത്തീരുന്ന
സെറിബ്രല് അര്ദ്ധഗോളങ്ങള്
പ്രത്യക്ഷപ്പെടുകയും ചെയ്യുന്നു.
സെറിബ്രല് അര്ദ്ധഗോളങ്ങള് ആത്യന്തികമായി
നിയന്ത്രിക്കുന്ന ശരീരധര്മ്മങ്ങളില്
ചിന്ത, അറിവു നേടുന്ന പ്രക്രിയ,
ഓര്മ്മ, സംസാരം, കാഴ്ച,
കേഴ്വി, സ്വമേധയാ ഉള്ള ചലനങ്ങള്,
പ്രശ്നപരിഹാരങ്ങള് ഇവ ഉള്പ്പെടുന്നു.
|
Capítulo 16 Vias Respiratórias Principais
|
| |
| ശ്വസനവ്യവസ്ഥയില്,
ഇടതും വലതുമുള്ള പ്രധാന
ഉപശ്വാസനാളങ്ങള് പ്രത്യക്ഷമാകുകയും,
കാലക്രമേണെ അവ,
ശ്വാസനാളം അല്ലെങ്കില് വിന്ഡ്പൈപ്പുമായി
ശ്വാസകോശകോശത്തെ
ബന്ധിപ്പിക്കുകയും ചെയ്യും
|
Capítulo 17 Fígado e Rins
|
| |
| മിടിക്കുന്ന ഹൃദയത്തിനു ചേര്ന്നു്
ഉദരത്തെ നിറയ്ക്കുന്ന
വലുപ്പം കൂടിയ കരള് ശ്രദ്ധിക്കുക.
5 ആഴ്ചയാകുന്പോഴേക്കും
സ്ഥിര വൃക്കകള് രൂപപ്പെടും.
|
Capítulo 18 Saco Vitelino e Células Germinativas
|
| |
| യോക്ക്സാക്കില് പ്രാരംഭ
പ്രത്യുല്പ്പാദന കോശങ്ങളായ
ബീജകോശങ്ങള് അടങ്ങിയിരിക്കുന്നു.
5 ആഴ്ചയാകുന്പോഴേക്കും
ഈ ബീജകോശങ്ങള്വൃക്കകള്ക്കു
സമീപമുള്ള
പ്രത്യുല്പ്പാദന അവയവങ്ങളായി
രൂപാന്തരം പ്രാപിക്കുന്നു.
|
Capítulo 19 Placas da Mão e Cartilagem
|
| |
| അതു പോലെ തന്നെ 5 ആഴ്ചയാകുന്പോള്
ഭ്രൂണത്തിനു കൈകളുടെ
പ്ളേറ്റുകള് വികസിക്കുകയും
5 ½ ആഴ്ചയാകുന്പോഴേക്കുതരുണാസ്ഥികള്
രൂപം കൊള്ളാന് ആരംഭിക്കുകയും ചെയ്യും.
ഇവിടെ നമ്മള് കാണുന്നത്,
5 ആഴ്ചയും 6 ദിവസവും പ്രായമാകുന്പോഴുള്ള
ഇടതു കൈയ്യുടെ പ്ളേറ്റും കണങ്കയ്യും ആണു.
|